ആവശ്യത്തിലധികം മണൽ നിക്ഷേപമുള്ള 14 നദികളിൽ മണൽ ഖനനം ഉടൻ ആരംഭിക്കും: മന്ത്രി ബാലഗോപാൽ

single-img
1 September 2022

ആവശ്യത്തിലധികം മണൽ നിക്ഷേപമുള്ള 14 നദികളിൽ മണൽ ഖനനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. 26 നദികളിൽ മണൽ ഓഡിറ്റ് പൂർത്തിയാക്കിയെന്നും, ഇതിൽ 14 നദികളിൽ ഖനനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയെന്നും നിയമസഭയിൽ പി.നന്ദകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.

കൂടാതെ നദികളിലെ മണലിന്റെ വിൽപന, നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ലേലം തുടങ്ങിയ മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കുന്നതിനു വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

2016 മുതൽ അനധികൃത മണൽ കടത്തിന് 1175 വാഹനങ്ങൾ റവന്യു വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ വിൽപന വഴി 6 കോടി രൂപ ലഭിച്ചു. ലഹരിമരുന്നു കേസുകളിൽ പൊലീസും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ലേലം ചെയ്യുന്നതിനു ജില്ലാതലത്തിൽ ഡിസ്പോസൽ സമിതികൾ രൂപീകരിക്കാൻ ഉത്തരവു നൽകിയതായും മന്ത്രി അറിയിച്ചു