അഞ്ചാം ദിവസവും കളക്ഷന്‍ മോശം; ബോക്സ് ഓഫീസ് തകർച്ചയായി സാമന്തയുടെ ‘ശാകുന്തളം’

single-img
19 April 2023

പ്രശസ്ത തെന്നിത്യൻ താരം സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത മിത്തോളജിക്കല്‍ ഡ്രാമ ചിത്രം ‘ശാകുന്തളം’ ബോക്സ് ഓഫീസില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ . തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

80 കോടിയായിരുന്നു ശാകുന്തളത്തിന്റെ മുടക്കു മുതൽ. ഈ മാസം 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം ദിവസം നേടിയത് കേവലം 50 ലക്ഷം രൂപ മാത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ആദ്യ അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 6.85 കോടി മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച്ചയിൽ നേടിയത് വെറും പത്ത് കോടി മാത്രമാണ്. സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയിൽ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ശാകുന്തളത്തിനുണ്ടായത്.