‘അനിമല്‍’ സിനിമയുടെ സക്‌സസ് പാര്‍ട്ടികളില്‍ പങ്കെടുക്കാതെ രശ്മിക മന്ദാന ; കാരണം അറിയാം

single-img
26 February 2024

ബോളിവുഡിലെ 2023ലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ‘അനിമല്‍’ . ഈ സിനിമ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും രണ്‍ബിര്‍ കപൂറിനൊപ്പം ബോളിവുഡില്‍ രശ്മിക മന്ദാനയ്ക്കും ബ്രേക്ക് നല്‍കിയിരിക്കുകയാണ്. പക്ഷെ ചിത്രത്തിന്റെ വിജയാഘോഷങ്ങളില്‍ രശ്മിക മന്ദാന എത്തിയിരുന്നില്ല എന്നതും ശ്രദ്ധയാകർഷിച്ചു.

ഇപ്പോഴിതാ അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി . ”ഞാൻ വലിയൊരു സിനിമ ചെയ്തു. അത് ജനം കണ്ട് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞു അത് വലിയ ഹിറ്റായി. എല്ലാവരും ആ സമയം ആഗ്രഹിക്കുന്നതു പോലെ ആ വിജയം ആസ്വദിക്കാന്‍ കുറച്ച് സമയം മാറ്റിവയ്ക്കാന്‍ എനിക്കും അതിനുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ വര്‍ക്ക്‌ഹോളിക് ആയിരുന്ന എനിക്ക് അനിമല്‍ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുതിയ ചിത്രത്തിന്റെ സെറ്റില്‍ എത്തണമായിരുന്നു. അതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ പങ്കെടുത്തില്ല.

എനിക്ക് ജോലി ചെയ്യാനായി വലിയ യാത്രകള്‍ ചെയ്യണം. ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാന്‍. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ എനിക്ക് ഫോട്ടോകള്‍ എടുക്കാനോ ചില പോസ്റ്റുകള്‍ പോസ്റ്റുചെയ്യാനോ നിങ്ങള്‍ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല.”- രശ്മിക മന്ദാന സോഷ്യല്‍ മീഡിയ ക്യൂ ആന്റ് എ സെഷനില്‍ വ്യക്തമാക്കി.