രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി പോകരുതെന്ന് ആവശ്യപ്പെട്ടു; ബിജെപിക്കെതിരെ ആരോപണവുമായി അതിജീവിതയുടെ ഭര്‍ത്താവ്

single-img
9 January 2026

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ബിജെപിക്കെതിരെ രംഗത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന കാരണമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും, വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. കുടുംബജീവിതം തകര്‍ത്തുവെന്നും വലിയ മാനനഷ്ടം ഉണ്ടായെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവമോര്‍ച്ച നടപടിയെടുത്തിരുന്നു. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്.