‘പൊന്നിയിൻ സെൽവൻ 2’ 2023 ഏപ്രിൽ 28ന്

single-img
28 December 2022

പാൻ ഇന്ത്യൻ ഹിറ്റായി ആദ്യഭാ​ഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ ‘പൊന്നിയിൻ സെൽവൻ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അന്താരാഷ്‌ട്ര തലത്തിൽ വലിയ വിജയം നേടിയ ഈ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും.

ദക്ഷിണേന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആണ്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. ദക്ഷിണേന്ത്യയിലെ വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു.