ആ കഫീൽ ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് നോവലെഴുത്തുകാരൻ നജീബിനോട് കാണിച്ചത്: വിസി അഭിലാഷ്

single-img
31 March 2024

ആടുജീവിതം സിനിമ റിലീസായപ്പോൾ മുതൽ നോവലിലെ ഭാഗങ്ങളും സിനിമയും അഭിനന്ദനങ്ങൾക്കൊപ്പം തന്നെ വിമർശനങ്ങൾക്കും വിധേയമാകുന്നുണ്ട് . നോവലിന്റെ സങ്കേതം എന്തെന്ന് തിരിച്ചറിയാത്തവർ നജീബിന്റെ ജീവിതചരിത്രം എന്നരീതിയിൽ ബുക്കിനെ വിമർശിക്കുന്നതും സോഷ്യൽ മീഡിയയിൽ പതിവാണ് . ഇപ്പോഴിതാ ഈ ഗണത്തിൽ ബെന്യാമിനെക്കാൾ സംവിധായകൻ ബ്ലെസിയാണ് നജീബിനോട് നീതികാണിച്ചിരിക്കുന്നത് എന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ വിസി അഭിലാഷ് .

തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ മരുഭൂമിയിൽ കഫീൽ അയാളെ ആടുമനുഷ്യനാക്കിയെങ്കിൽ ആ ജീവിതമെഴുതിയയാൾ അയാളെ അടിമ മനുഷ്യനാക്കി എന്നാണ് വിസി അഭിലാഷ് വിമർശിക്കുന്നത് . നോവലല്ല, ആടുജീവിതം എന്ന സിനിമയാണ് നജീബിനോട് നീതി കാണിച്ചതെന്നും എല്ലാം ഷൂട്ട് ചെയ്തോളാം എന്നൊരു എഗ്രിമെൻ്റ് ബെന്യാമിനുമായി വയ്ക്കാത്ത ബ്ലെസ്സിയാണ് നജീബിനോട് നീതി കാണിച്ചതെന്നും അദ്ദേഹം പറയുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇപ്പോൾ ഒരു കാര്യം മനസിലാക്കുന്നു.
ആ കഫീൽ ചെയ്തതിനേക്കാൾ
വലിയ ക്രൂരതയാണ് നോവലെഴുത്തുകാരൻ
നജീബിനോട് കാണിച്ചത്.
നജീബ് ഇപ്പോഴും ഒരു പാവമാണ്.
മരുഭൂമിയിൽ കഫീൽ അയാളെ
ആടുമനുഷ്യനാക്കിയെങ്കിൽ
ആ ജീവിതമെഴുതിയയാൾ
അയാളെ അടിമ മനുഷ്യനാക്കി.

താനനുഭവിക്കാത്ത ജീവിത രംഗം കൂട്ടിച്ചേർക്കാൻ എഴുത്തുകാരന് നജീബ് അനുവാദം കൊടുത്തില്ല എന്നിരിക്കെ, എന്ത് ആവിഷ്കാര തേങ്ങയാണെങ്കിലും
ഇമ്മാതിരി തോന്ന്യാസം എഴുതി വച്ച എഴുത്തുകാരൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ്.
നോവലല്ല,
ആടുജീവിതം
എന്ന സിനിമയാണ്
നജീബിനോട് നീതി കാണിച്ചത്.
എല്ലാം ഷൂട്ട് ചെയ്തോളാം
എന്നൊരു എഗ്രിമെൻ്റ് ബെന്യാമിനുമായി വയ്ക്കാത്ത ബ്ലെസ്സിയാണ് നജീബിനോട് നീതി കാണിച്ചത്.

  • വി സി അഭിലാഷ്.