മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല: ഹരീഷ് പേരടി

single-img
16 August 2023

ക്ലാസ് റൂമിൽ കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തി . മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ലെന്നും അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ എഴുതി.

രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യൻ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്…അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടായെന്നും ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല…അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി…രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യൻ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്…

അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ…ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം…തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവൽകരിക്കുകയല്ല..

മറിച്ച് മനുഷ്യത്വവൽകരിക്കുകയാണ് …ആ മനുഷ്യത്വം നിങ്ങൾ പ്രകടിപ്പിച്ചാൽ അതാണ് കേരളം കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം…ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും…മഹാരാജാസിന്റെ അന്തസ്സ് ഉയർത്തും..ഡോക്ടർ പ്രിയേഷിനോടൊപ്പം..