ചിരഞ്ജീവിയുടെ ‘മെഗാ 158’യിൽ നിന്ന് മോഹൻലാൽ പിന്മാറി

single-img
7 January 2026

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ ഗ്യാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന വാർത്ത ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ‘മെഗാ 158’ എന്ന പ്രൊഡക്ഷൻ ടൈറ്റിലിൽ ഒരുങ്ങുന്ന, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും ആദ്യമായി ഒരുമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു.

അതിഥി വേഷത്തിനായി മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ചെറിയ വേഷത്തിനായി ഇത്രയും വലിയ തുക ആവശ്യപ്പെട്ടത് അണിയറപ്രവർത്തകരെ അമ്പരപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ചിരഞ്ജീവിയുമായുള്ള അടുത്ത സൗഹൃദം കണക്കിലെടുത്ത്, പ്രതിഫലം ഇല്ലാതെ തന്നെ മോഹൻലാൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. മോഹൻലാൽ പിന്മാറിയതോടെ ആ വേഷത്തിനായി മറ്റൊരു പ്രമുഖ തെലുങ്ക് താരത്തെ സമീപിച്ചിരിക്കുകയാണ് നിർമാതാക്കൾ.