മുഹമ്മദ് ഷമി ഐപിഎല്ലില്‍ നൂറ് വിക്കറ്റ് തികച്ചു

single-img
31 March 2023

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഐ പി എല്ലിൽ ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ കോണ്‍വേയെ പുറത്താക്കി നൂറ് വിക്കറ്റ് നേട്ടത്തിലെത്തി. ടൂർണമെന്റിൽ ഗുജറാത്ത് ടൈറ്റണ്‍സിന്റെ സ്റ്റാര്‍ ബൗളറാണ് ഇപ്പോൾ മുഹമ്മദ് ഷമി.

അതേസമയം, 170 വിക്കറ്റുകള്‍ സ്വന്തമാക്കിയ ലസിത് മലിംഗയാണ് ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍. ഈ നേട്ടത്തിൽ ഇന്ത്യക്കാരില്‍ 166 വിക്കറ്റുകള്‍ നേടിയ അമിത് മിശ്രയാണ് മുന്നില്‍. 94 മത്സരങ്ങളില്‍ നിന്നാണ് ഷമി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഐ പി എല്ലിലെ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ടോസ് നേടിയത്. ക്യാപ്റ്റൻ ഹര്‍ദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്ക് കാരണം ആദ്യ മത്സരത്തില്‍ ധോണി ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെകിലും കളിക്കുന്നുണ്ട്.