മുഖ്യമന്ത്രിക്കും കേരള പൊലീസിനും ജനങ്ങൾക്കും സല്യൂട്ട്’; അബിഗേൽ സാറയെ കണ്ടെത്തിയതിൽ മന്ത്രി മുഹമ്മദ് റിയാസ്

single-img
28 November 2023

കൊല്ലം ചിലിയിലെ ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ ആര്‍ ക്യാംപിലെത്തിച്ചു.

ഇനി വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും. കുട്ടിയെ കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

‘‘മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്..’’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.