രജനിയുടെ ‘തലൈവർ 170’ൽ മഞ്ജു വാര്യരും

single-img
2 October 2023

രജനീകാന്ത് നായകനാകുന്ന ‘തലൈവർ 170’യിൽ മഞ്ജു വാര്യർ അഭിനയിക്കുന്നു . മഞ്ജുവിനെ സ്വാ​ഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്.

നേരത്തെ സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിരുന്നു. ഈ സിനിമയിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.

വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തും സംഘവും ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതൽ കേരളത്തിലുണ്ടാകും . ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം.