അയോധ്യ രാമക്ഷേത്ര ദർശനം നടത്തി കേരളാ ​ഗവർണർ

single-img
9 May 2024

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശന ദൃശ്യങ്ങള്‍ ഗവര്‍ണര്‍ തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. ഇന്നലെയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാമക്ഷേത്ര ദര്‍ശനം നടത്തിയത്.

പുതിയ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ​ഗവർണർ അയോധ്യയിൽ എത്തുന്നത്. ശാന്തി നല്‍കുന്നിടത്തെത്താന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് രാമക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുൻപും തനിക്ക് അയോധ്യയില്‍ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അഭിമാനം നല്‍കുന്ന നിമിഷമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.