ഏകദിന ലോകകപ്പ്: പാകിസ്ഥാന്‍റെ പിന്‍മാറ്റം ഒഴിവാക്കാന്‍ ശ്രമങ്ങളുമായി ഐസിസി

single-img
28 June 2023

നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാൻ ടീമിന്റെ പിന്‍മാറ്റം ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളുമായി ഐസിസി. ഏഷ്യന്‍ ടീമുകളുമായി വാംഅപ് മത്സരം വേണ്ട എന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാ കപ്പില്‍ ഏഷ്യന്‍ ടീമുകളുമായി മത്സരങ്ങള്‍ കളിക്കുന്നതിനാലാണിത് എന്നാണ് പിസിബിയുടെ വാദം.

ഇതോടുകൂടി ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ കരുത്തരുമായാണ് പാകിസ്ഥാന്‍ ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കളിക്കേണ്ടിവരിക. അതേസമയം, ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനെ ചൊല്ലി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറെ നാടകീയ നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യയിലെ അഹമ്മദാബാദില്‍ വച്ച് ഇന്ത്യ-പാക് ആവേശ മത്സരം നടത്തരുത് എന്ന് പിസിബി ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ വച്ച് മത്സരങ്ങള്‍ പാടില്ല എന്നും പിസിബി ആവശ്യപ്പെട്ടു. ലോകത്തെതന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ ഇന്ത്യ-പാക് മത്സരം മാറ്റാന്‍ ഐസിസി തയ്യാറായിട്ടില്ല. അതേസമയം മുംബൈയില്‍ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ വച്ചുമില്ല. ലോ

കകപ്പിന് മുമ്പ് പാക് ടീം അയല്‍ക്കാരായ അഫ്‌ഗാനിസ്ഥാനുമായി ഹൈദരാബാദില്‍ വച്ച് ഔദ്യോഗിക വാംഅപ് മത്സരം കളിക്കേണ്ടിരുന്നതാണ്. എന്നാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഏഷ്യന്‍ ടീമുമായി സന്നാഹമത്സരം വേണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചു. ഇതാണിപ്പോള്‍ ഐസിസി അംഗീകരിച്ചിരിക്കുന്നത്.