മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; ചിലര്‍ അത് മറന്നു;കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍

single-img
24 November 2022

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍.

മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുമ്ബോള്‍ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‍യുക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയിലിലായി. മഹിളാ കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂര്‍, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രന്‍ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തരൂര്‍ തര്‍ക്കത്തില്‍ വി ഡി സതീശനെ ന്യായീകരിച്ചും കെ മുരളീധരനെ തള്ളിയും രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ബലൂണ്‍ പ്രയോഗം ശശി തരൂരിനെ ഉദ്ദേശില്ലച്ചല്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ആരെയും ഭയക്കേണ്ട സാഹചപര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള ഇടം കോണ്‍ഗ്രസിലുണ്ട്. അതേസമയം ഏത് കുപ്പായം തുന്നിക്കണമെങ്കില്‍ നാല് വര്‍ഷം കാത്തിരിക്കണമെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.