റിലീസ് ചെയ്തിട്ട് ഏതാനും മണിക്കൂറുകള്‍; ലിയോയുടെ എച്ച്‌ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍

single-img
19 October 2023

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് സിനിമ ലിയോ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പക്ഷെ ചിത്രം തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

മികച്ച എച്ച്‌ ഡി ക്വാളിറ്റിയുള്ള പ്രിന്റാണ് വ്യാജ സൈറ്റുകളില്‍ എത്തിയത്. മാത്രമല്ല, ചില ആളുകള്‍ തിയറ്ററില്‍ നിന്ന് ചിത്രം ലൈവ് സ്ട്രീമിങ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റിലീസിന് മുന്‍പ് തന്നെ ഈ സിനിമയുടെ ആദ്യ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.തിയറ്ററിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനെതിരെ നിര്‍മാതാക്കള്‍ നടപടിയെടുത്തിരുന്നു.