ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഭാഗ്യചിഹ്നമായി ‘ഹനുമാന്‍’

single-img
11 July 2023

തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ ഉടൻ നടക്കാനിരിക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഇത്തവണത്തെ പതിപ്പിൽ ഭാഗ്യചിഹ്നമായി ഹനുമാന്‍. ‘ശ്രീരാമനെ സേവികാനായി ഹനുമാന്‍ തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു.

ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വെബ്‌സൈറ്റില്‍ എഴുതി.

ഇതോടൊപ്പം തന്നെ, ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 12 മുതല്‍ 16 വരെയാണ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മുരളി ശ്രീശങ്കര്‍ ഉൾപ്പെടെയുള്ള നിരവധി മലയാളി താരങ്ങള്‍ രാജ്യത്തിനായി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.