മമ്മൂട്ടി ചിത്രം ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

single-img
24 May 2024

കഴിഞ്ഞ ദിവസം പുറത്തിറങ്ങി തിയേറ്ററുകൾ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. ഒരു വെബ്സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

നിലവി;ൽ ഇതിലൂടെ തിയേറ്റർ പ്രിൻ്റുകളാണ് പ്രചരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, കട്ടീസ് ഗാംഗ്, ആവേശം, മഞ്ഞുമ്മൽ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും ഈ വെബ്സൈറ്റിൽ ഉണ്ട്.