വാഹന പരിശോധനയ്ക്ക് ഇടയിൽ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അശ്ളീല വീഡിയോ അയച്ചു; പൊലീസുകാരന് സസ്പെന്‍ഷന്‍

single-img
28 October 2022

തൃശൂര്‍; യുവതിക്ക് അശ്ലീല വിഡിയോ അയയ്ക്കുകയും ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍.

അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റില്‍ ഡ്രൈവറായ കൊടുങ്ങല്ലൂര്‍ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ചാഴൂര്‍ സ്വദേശിനിയുടെ പരാതിയില്‍ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയാണ് നടപടി എടുത്തത്. വാഹന പരിശോധനയ്ക്കിടെ ജോസഫ് യുവതിയുടെ മൊബൈല്‍ നമ്ബര്‍ ചോദിച്ചു വാങ്ങുകയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി അശ്ലീല വിഡിയോ അയയ്ക്കുകയും നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയുമായിരുന്നു. വിവിധ ആരോപണങ്ങളില്‍ ഈ പൊലീസുകാരന്‍ പ്രതിയായിട്ടുണ്ട്.