ദിലീപ്- തമന്നയുടെ ബാന്ദ്ര നാളെ തീയറ്ററുകളിലേക്ക്

single-img
9 November 2023

ദിലീപ്- അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ബാന്ദ്ര’ നാളെ തീയറ്ററുകളിൽ എത്തുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത് . ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ നായികയായി തമന്ന എത്തുന്നു. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രശസ്ത തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം: സാം സി എസ്.