വളരെ ലളിതനായ ഒരാൾ; ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത്: തമന്ന

single-img
7 August 2023

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായ തമന്ന ദിലീപ് ചിത്രമായ ‘ബാന്ദ്ര’യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നായികയായാണ് തമന്ന എത്തുന്നത്.

ഒരു അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തമന്ന എത്തുകയും ചെയ്തിരുന്നു. ഇതിനിടെ ദിലീപിനൊപ്പം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചുള്ള തമന്നയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ദിലീപ് വളരെ ലളിതനായ ഒരാളാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് നല്ല അവസരമായാണ് കാണുന്നതെന്നും എന്ന് തമന്ന വ്യക്തമാക്കി. ദിലീപേട്ടന്‍ തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടതെന്നും തമന്ന പറഞ്ഞു.

അതേസമയം നേരത്തെ , തമന്നയുടെ പിറന്നാൾ ദിനത്തിൽ നടിയുടെ ലുക്ക് പോസ്റ്റർ ബാന്ദ്ര ടീം പുറത്തുവിട്ടിരിന്നു. ‘ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകൾ’ എന്ന് എഴുതിയായിരുന്നു അരുൺ ഗോപി ലുക്ക് പുറത്തുവിട്ടത്.