ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക്

single-img
22 December 2022

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് എത്തുന്നു . സ്‌പെയിനിൽ നിന്നുള്ള സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍സ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്ത വർഷം ജനുവരി 1ഓടെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റിയാനോ ക്ലബില്‍ തുടരും. യൂറോപ്യന്‍ ക്ലബുകളുടെ ഓഫറുകളോ അല്ലെങ്കിൽ അല്‍ നാസറിനെ തന്നെ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് നല്‍കിയിരിക്കുന്നത്. ഇത്തവണ ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ലോകകപ്പിന് പിന്നാലെ അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.