ചിരഞ്ജീവി ചിത്രം ഗോഡ്ഫാദർ റെക്കോർഡുകൾ തിരുത്തി മുന്നേറുന്നു; ആദ്യ ദിനം നേടിയത് 38 കോടി
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രമാണ് ’ഗോഡ് ഫാദര്‍’.
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ചിരഞ്ജീവിയേയും ചിത്രത്തിന്റെ മേക്കിങ്ങിനെയും പ്രകീര്‍ത്തിച്ച് കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
38 കോടിയാണ് ആദ്യദിനത്തില്‍ ഗോഡ് ഫാദര്‍ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ലൂസിഫര്‍ തനിക്ക് പൂര്‍ണ തൃപ്തി നല്‍കിയ സിനിമയല്ലെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഗോഡ് ഫാദര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ചിത്രം എത്തുകയെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.
മോഹന്‍രാജ സംവിധാനം ചെയ്ത ഗോഡ് ഫാദര്‍ ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്ബനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ സല്‍മാന്‍ ഖാനും പ്രധാന കഥാപാത്രത്തില്‍ എത്തിയിരുന്നു. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്റെ പേര്.