പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ഒറ്റയാള്‍ സമരവുമായി ഭീമൻ രഘു

single-img
15 March 2023

സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘുവിന്റെ സമരം നടന്നത് .

കൈകളിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് ഭീമൻ രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. പക്ഷെ ഇദ്ദേഹം എന്തിനാണ് സമരം ചെയ്യുന്നതെന്ന് ചുറ്റും കൂടിയവര്‍ക്ക് മനസിലായില്ല. ഇതിനെ തുടർന്ന് അദ്ദേഹം തന്നെ തന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം.

” കൂടെയുള്ള ആർട്ടിസ്റ്റുകളൊന്നും ഇതേപോലെ ഒരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടുകയുള്ളൂ . ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്.

അതിനാൽ മാത്രമാണ് ഞാന്‍ ഈ കഥ.ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാര്‍ഡുകള്‍ ഞങ്ങള്‍ വാങ്ങിച്ചു. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയതുതന്നെ വലിയ കാര്യം. – ഭീമന്‍ രഘു പറഞ്ഞു.