ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്;വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും: അനാർക്കലി

single-img
22 May 2024

സോഷ്യൽ മീഡിയയിൽ താരമായ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ കുറിച്ച് അനാർക്കലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആറാട്ടണ്ണൻ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും, അയാളിൽ തെറ്റായൊന്നും ഫീൽ ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു.

മാത്രമല്ല ഫോൺ എടുത്തില്ലെങ്കിൽ വീണ്ടും, വീണ്ടും വിളിക്കുമെന്നും എന്നാൽ ഇതുവരെ അയാളെ താൻ ബ്ലോക്കൊന്നും ചെയ്തിട്ടില്ലെന്നും അനാർക്കലി പറയുന്നു. “ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല.

അയാൾ ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്.

പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും.” എന്നാണ് ജോബ്ലെസ് ക്ലബ്ബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞത്.