പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സിനിമ ചെയ്യുന്നു. മമ്മൂട്ടിയുടെ മമ്മൂട്ടികമ്പനിയും മോഹൻലാലിന്റെ ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുക. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 30 ദിവസത്തോളമായിരിക്കും ശ്രീലങ്കയിൽ ചിത്രീകരണം നടക്കുക . ഇതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന എന്നിവരും ഭാഗമായിരുന്നു. ശ്രീലങ്കയ്ക്ക് പുറമെ കേരളത്തിലും ഡൽഹിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകും എന്നാണ് സൂചന.