പ്രണയസാഫല്യം; നടി അമല പോൾ വിവാഹിതയായി

single-img
5 November 2023

പ്രശസ്ത തെന്നിന്ത്യൻ നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്.

രണ്ട് ഹൃദയങ്ങള്‍, ഇനി ഒരുമിച്ചു എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ജഗത് ദേശായി എഴുതിയിരിക്കുന്നത്. ഇനി ജീവിത കാലം മുഴുവൻ തന്റെ സ്‍ത്രീയുമായി കൈകള്‍ കോര്‍ത്ത് നടക്കുന്നു എന്നും ജഗത് ദേശായി പങ്കുവെച്ചു. ഒട്ടേറെ പേരാണ് അമലയ്‍ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

അതേസമയം, അമലാ പോള്‍ നേരത്തെ തമിഴ് സിനിമാ സംവിധായകൻ എ എല്‍ വിജയ്‍യുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്‍തത് വൻ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരുടെയും വിവാഹം 2014ലായിരുന്നു നടന്നത്. 2017ല്‍ അമലാ പോളും വിജയ്‍യും വിവാഹ മോചനം നേടുകയും ചെയ്തു.