ആക്രമിക്കാനെത്തിയ പുലിയെ വെട്ടി കൊലപ്പെടുത്തി പ്രദേശവാസി
ഇടുക്കി: () ആക്രമിക്കാനെത്തിയ പുലിയെ വെട്ടി കൊലപ്പെടുത്തി. പുലര്‍ചെ 6.30 ഓടെയായിരുന്നു സംഭവം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാല (50) നാണ് പുലിയുടെ അക്രമണത്തിന് ഇരയായത്.
സമീപത്തെ പുരയിടത്തില്‍ ജോലിക്ക് പോവുകയായിരുന്ന ഗോപാലന്റെ നേരെ പുലി ചാടി വീഴുകയായിരുന്നു.
കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് പുലിയെ വെട്ടിയതോടെ ഗോപാലനെ ഉപേക്ഷിച്ച് പുലി കടന്നു. സംഭവ സ്ഥലത്തിന് 20 മീറ്റര്‍ മാറി പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഗോപാലന്റെ നിലവിളി കേട്ട് ഓടിയെത്തിയ കുടി നിവാസികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ ചിക്കണം കുടി അമ്ബതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യമുണ്ട്. പുലിയ പിടിക്കാനായി വനം വകുപ്പും കൂട് സ്ഥാപിച്ചിരുന്നു. ആക്രമണത്തില്‍ ഗോപാലന് രണ്ട് കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കായി കൊണ്ടുപോയി. വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.