ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു; ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ആറു രൂപ വരെ കൂടിയേക്കും

സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വെട്ടിക്കുറച്ച സാഹചര്യത്തില്‍ വിപണിയില്‍ എണ്ണവില കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 80 ഡോളര്‍ വരെ വില ഉയരുമെന്നാണ് വിലയിരുത്തല്‍

അധികാര തുടര്‍ച്ച ലക്ഷ്യമാക്കി നെതന്യാഹു: ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പോരാട്ടം.

സൗദി ഡ്രോണ്‍ആക്രമണം; എണ്ണ വില കുതിച്ചുയര്‍ന്നു, 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവ്

സൗദി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണവില 20ശതമാനം കൂടി ബാരലിന് 70 ഡോളറായി വര്‍ദ്ധിച്ചു.

വടക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.23 ഓളം പേര്‍ക്ക് പരിക്കേറ്റു.അലപ്പോയിലെ അര്‍-റായില്‍ ഞായറാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

സൗദി ഭീകരാക്രമണം; പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും

സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ ഇറാന്‍ യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാണ്ടര്‍ അമീര്‍ അലി ഹജിസദേ പ്രതികരിച്ചു.

ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാനായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും.

സൗദിയില്‍ എണ്ണയുല്‍പാദനം കുറഞ്ഞു; ഇന്ധനവില ഉയരാന്‍ സാധ്യത, ആശങ്കയോടെ ഇന്ത്യ

ഇന്ത്യയിലെ ഇന്ധന വിനിയോഗം പ്രധാനമായും സൗദിയെ ആശ്രയിച്ചാണ്. എണ്ണയുടെ വരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് അത് കടുത്ത വെല്ലുവിളിയാകും.

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ച സ്വര്‍ണ്ണ ക്ലോസറ്റ് മോഷണം പോയി

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.

ഒസാമാ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ട്രംപ്

2011 ല്‍ പാക്കിസ്ഥാനില്‍ നടന്ന യുഎസ് നടത്തിയ സൈനിക നടപടികളില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ഹംസയെ 2017 ല്‍ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഉസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്

എന്നാല്‍, എപ്പോഴാണ് സൈന്യം ഓപറേഷന്‍ നടത്തിയതെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നില്ല.