ഉക്രൈനിലെ നിപ്രോ നദിയിലെ ഡാം തകര്‍ന്നു; പിന്നാലെ പ്രളയം; പിന്നില്‍ റഷ്യയുടെ ആക്രമണമെന്ന് ഉക്രൈൻ

single-img
6 June 2023

റഷ്യ യുഉക്രൈൻ സംഘർഷം തുടരുന്നതിനിടെ ഉക്രൈനിലെ നിപ്രോ നദിയിലെ ഡാം തകര്‍ന്നു. സതേണ്‍ ഉക്രൈനിലുള്ള കഖോവ്ക ഹൈഡ്രോപവര്‍ പ്ലാന്റില്‍ സ്ഥിതി ചെയുന്ന ഡാമാണ് തകര്‍ന്നത്. പിന്നാലെ വലിയ പ്രളയമാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. അതേസമയം, ഡാം തകര്‍ന്നതിന്‌ പിന്നില്‍ റഷ്യയുടെ ആക്രമാണെന്നാണ്‌ ഉക്രൈനിന്റെ ആരോപണം. എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചു.

അതേസമയം, ഡാം തകര്‍ന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച്‌ മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്‌ ഉക്രൈൻ അധികൃതര്‍ പറയുന്നത്‌. നിപ്രോയുടെ പടിഞ്ഞാറെ കരയിലുള്ള പത്ത്‌ ഗ്രാമങ്ങളും ഖേര്‍സണ്‍ സിറ്റിയുടെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്‌. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.