അമ്പലപ്പുഴ പാല്‍പ്പായസം പേരുമാറ്റി ഗോപാലകഷായം ആക്കാനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ക്ഷേത്ര ഭരണ സമിതിയും ചരിത്രകാരന്‍മാരും പ്രതിഷേധവു മായെത്തി. എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പദ്മകുമാര്‍ പറഞ്ഞു.

യുഎ പിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ് നടപടി കാട്ടാളത്തരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട് മാവോയിസ്റ്റ് പ്രവര്‍ത്തകരെന്നാരോപിച്ച് വിദ്യാര്‍ഥികളെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊലീസ് നടപടി കാട്ടാളത്തരമെന്ന് പന്ന്യന്‍ പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥികളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു.

പി എസ് ശ്രീധരന്‍ പിള്ള ഇ​ന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

പി എസ് ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും.

മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ

പാലക്കാട് അട്ടപ്പാടിയില്‍ വിയാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടുവച്ചുകൊന്നസംഭവത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഇന്ത്യ ആര്‍സിഇപി കരാറിന്റെ ഭാഗമാകില്ല

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷകക്ഷികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

തമിഴ്നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം; അജ്ഞാതര്‍ ചാണകം തളിച്ചു

കവി തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു.

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം. ആക്രമണ ത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ മൗലാനാ ആസാദ് റോഡിലുള്ള മാര്‍ക്കറ്റിനകത്താണ് സ്‌ഫോടനം നടന്നത്.അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

താഹയെ മുദ്രാവാക്യം വിളിപ്പിച്ചത് പൊലീസ് നിര്‍ബന്ധിച്ച്; വെളിപ്പെടുത്തലുമായി താഹയുടെ സഹോദരന്‍

വീട്ടില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോള്‍ താഹ നടത്തിയ വെളിപ്പെടുത്തല്‍ സഹോദരന്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്ന ഓഡിയോയാണ് സഹോദരന്‍ പുറത്തു വിട്ടത്. വീട്ടില് തെളിവെടുപ്പു നടക്കുമ്പോള്‍ താഹ സംസാരിച്ചത് സഹോദരന്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു.

പിഞ്ചു കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് അറസ്റ്റു ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.