മഞ്ചേശ്വരം പരീക്ഷണം പാളിപ്പോയി; അരൂരിലെ പരാജയകാരണം അന്വേഷിക്കുമെന്നും സിപിഎം

തെരഞ്ഞെടുപ്പു ഫലം വിലയിരുത്തി സിപിഎം. യുഡിഎഫിന്റെ രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുത്തെങ്കിലും അരൂരിലെ സിറ്റിംഗ് സീറ്റാണ് പാര്‍ട്ടിക്ക് നഷ്ടമായത്. അരൂരിലുണ്ടായ തോല്‍വിയെക്കുറിച്ച് അന്വേഷിക്കും. ഇതിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കുഴല്‍ കിണറില്‍ വീണ രണ്ടരവയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. തിരുച്ചിറപ്പള്ളിയിലാണ് രണ്ടരവയസുകാരന്‍ കുഴല്‍കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ സേനയുടെ സഹായം തേടിയത്.

വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്ന് കനത്തമഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രാപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശ്രീധരൻ പിള്ള മിസോറാം ഗവർണർ: മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.

സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നെങ്കിൽ ജയിച്ചേനെ: കോന്നിയിൽ നിർത്തിയത് തോൽപ്പിക്കാനെന്ന് പിസി ജോർജ്

കെ സുരേന്ദ്രനെ തോൽപ്പിക്കാൻ വേണ്ടിയാണ് കോന്നിയിൽ മത്സരിപ്പിച്ചതെന്ന ആരോപണവുമായി പിസി ജോർജ് എംഎൽഎ

വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ: പക്ഷാഘാതമെന്ന് സംശയം

മുതിർന്ന സിപിഐ(എം) നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ചെറിയ തോതിലുള്ള പക്ഷാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

സ്വതന്ത്ര എംഎൽഎമാരുമായി ബിജെപി എംപി സ്വകാര്യ വിമാനത്തിൽ: ഹരിയാണയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി

ഹരിയാണ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏഴു സ്വതന്ത്ര എംഎൽഎമാരുടെയും എച്ച്എൽപി എംഎൽഎ ഗോപാൽ
കാണ്ഡയുടെയും കൂടി പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ബിജെപി. 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടും സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ച് കിട്ടിയില്ല, അധികൃതരുടെ കനിവുകാത്ത് പപ്പു; ഫെയ്‌സ്ബുക്ക് പോസറ്റ് വൈറലാകുന്നു

ഇന്ന് അര്‍ഹമായ സ്വാതന്ത്ര്യസമര പെന്‍ഷനുവേണ്ടി കാത്തിരുന്നു കാലം കഴിക്കുകയാണ് ഈ മനുഷ്യന്‍. അദ്ദേഹത്തെ കണ്ടെത്തി ബോബി മിഖായേല്‍ എന്നയാളാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

മരടിലെ ഫ്‌ളാറ്റുടമകളോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

മരടിലെ ഫ്‌ളാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതിയില്‍ സ്വയം വാദിക്കാന്‍ ശ്രമിച്ച ഉടമകളോട് അതൃപ്തി അറിയിച്ചായിരുന്നു ജഡ്ജിയുടെ പ്രതികരണം.

എടിഎം കൗണ്ടര്‍ തല്ലിതകര്‍ത്തു,നാട്ടുകാരെ ആക്രമിച്ചു, നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴയില്‍ എടിഎം കൗണ്ടര്‍ തല്ലിത്തകര്‍ത്തു നഗരത്തിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ സ്വദേശിയായ ദീപക് ബര്‍മ്മനെയാണ് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.