ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി ഇനി പ്രകാശ് ജാവദേക്കർ; ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി

single-img
9 September 2022

സംസ്ഥാനങ്ങളുടെ ചുമതലനൽകിയിട്ടുള്ള നേതൃത്വങ്ങളിൽ ബിജെപിയുടെ അഴിച്ചുപണി. മുന്‍ കേന്ദ്രമന്ത്രിയായ പ്രകാശ് ജാവ്ദേക്കറെ കേരളത്തിന്‍റെ ചുതലയുള്ള പ്രഭാരിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിയമിച്ചു. യുപിയിൽ നിന്നുള്ള രാജ്യസഭ എംപി ഡോ.രാധാമോഹന്‍ ദാസ് അഗര്‍വാളാണ് സഹ പ്രഭാരിയായി കൂടെയുണ്ടാവുക.

കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകിയപ്പോൾ ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കം ചെയ്യുകയും ചെയ്തു.

ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാകും. അതേപോലെ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്.