ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങൾ; കേരളത്തിലേക്ക് മടങ്ങണമെന്നുള്ള അപേക്ഷയുമായി കോടതിയിൽ മദനി

single-img
3 March 2023

കേരളത്തിലേക്ക് മാടങ്ങണമെന്ന ആവശ്യവുമായി ജാമ്യവ്യവസ്ഥയിൽ ഇളവ്തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിൽ. തനിക്ക് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

മാത്രമല്ല, പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ തനിക്ക് കാണാൻ അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ പറഞ്ഞു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മദനിക്കായി ഹർജി സമർപ്പിച്ചത്.