മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന്

single-img
3 March 2023

തൊടുപുഴ: ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന്.

അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. മൂവരുടെയും പൊതുദര്‍ശനം രാവിലെ എട്ട് മണി മുതല്‍ ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

അര്‍ജുന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കാലടി എന്‍‌എസ്‌എസ് സ്മശാനത്തിലും ജോയലിന്റെ മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് അയ്യന്‍പുഴ സെന്റ് മേരീസ് പള്ളിയിലും റിച്ചാര്‍ഡ്ഡിന്റെ മൃതദേഹം മഞ്ഞപ്ര സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി സിമിത്തേരിയിലും സംസ്കരിക്കും.


സ്കൂളില്‍ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മുട്ടോളം വെള്ളത്തില്‍ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുപ്പത് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.