മൂല്യ വർധന ഉൽപ്പനങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി അമൃത കോളേജ് വിദ്യാർത്ഥികൾ

single-img
2 February 2024

കോയമ്പത്തൂർ : അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി കൊണ്ടാമ്പട്ടി പഞ്ചായത്തിൽ അനേകം പരിപാടികൾ നടത്തി. അതിന്റെ ഭാഗമായി കർഷകർക്ക് മൂല്യ വർധന ഉൽപ്പനങ്ങളെ പറ്റി പരിചയപ്പെടുത്തി കൊടുത്തു. കേടാകുന്ന ഭക്ഷണ ഉൽപനങ്ങൾ എങ്ങനെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാമെന്നും കർഷകർക്ക് കാണിച്ചു കൊടുത്തു.

വാഴ കൃഷി അധികം ആയി കാണുന്ന ആ ഗ്രാമത്തിൽ പഴുത്തു പോകുന്ന പഴം പിന്നീട് എങ്ങനെ ഭക്ഷ്യയോഗ്യം ആക്കാമെന്ന് കർഷകർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.ശേഷം തേങ്ങക്ക് വില കൂടുന്ന സമയം അതിനെ രൂപഭേദം വരുത്തി ചമ്മന്തി പൊടി പോലെ ഉള്ള ഉൽപ്പനങ്ങൾ വളരെ ചിലവ് കുറഞ്ഞ രീതിയിലും , ലാഭകരമായുംചെയ്യാം എന്ന് ബോധ്യപെടുത്തി കൊടുത്തു.

ഇതിനു പുറമെ വിദ്യാർത്ഥികൾ തന്നെ ഉണ്ടാക്കിയ വാഴ പഴം കേക്ക്,ബദാം പാൽ എന്നിവ കർഷകർക്കും നാട്ടുകാർക്കും, കോളേജ് അധ്യാപകർക്കും വിതരണം ചെയ്തു.കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ പരിപാടിക്ക് നേതൃത്വം വഹിച്ചു. ഫുഡ്‌ സയൻസ് ഡിപ്പാർട്മെന്റിലെ അധ്യാപകൻ ഡോ :എസ്.തിരുകുമാർ വേണ്ട നിർദേശങ്ങൾ നൽകി.