69ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ
ഇന്ന് നടന്ന 69ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന്‍ നേടിയപ്പോൾ നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തും കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ നാലാം സ്ഥാനത്തുമായി ഫിനീഷ് ചെയ്തു.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടമാണിത്. ആദ്യഘട്ടത്തിൽ ഹീറ്റ്‌സുകളില്‍ മികച്ച സമയം കുറിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍, കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ എന്നീ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.
തേര്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ കൊടുപ്പുന്ന ക്ലബ് തുഴഞ്ഞ ജവാഹര്‍ തായങ്കരി ഒന്നാമത് എത്തി. സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാമത്. കുമരകം സമുദ്ര ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. ഫസ്റ്റ് ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്) ഒന്നാമത് എത്തി.