ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കാൻ സാധ്യത


അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ . കഴിഞ്ഞ തവണ മത്സരിച്ച യുപിയിലെ വാരാണസിക്കു പുറമെയാണ് ഇത്തവണ തമിഴ്‌നാട്ടിലെ മണ്ഡലത്തിലും മത്സരിക്കാനുള്ള ആലോചന.
കാര്യമായ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മോദിയുടെ തമിഴ്‌നാട്ടിലേക്കുള്ള വരവ്. ഒരുപക്ഷെ മോദി കന്യാകുമാരില്‍ നിന്ന് മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനൊപ്പം കോയമ്പത്തൂരും പ്രധാനമന്ത്രിക്കു മത്സരിക്കാനായി പരിഗണനയിലുണ്ടെന്നാണ് വിവരം. കന്യാകുമാരി നിലവിൽ ബിജെപിക്ക് താരതമ്യേന ശക്തിയുള്ള മണ്ഡലമാണ്. 2021ല്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വിജയകുമാറും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. ബിജെപി 4,38,087 വോട്ടും കോണ്‍ഗ്രസ് 5,76,037 വോട്ടുകളുമാണ് നേടിയത്