വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

single-img
1 December 2022

വിഴിഞ്ഞം പദ്ധതിയിൽ നിർത്തിവെക്കുന്നത് പ്രയോഗികമല്ലെന്നും സർക്കാർ അത് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കോണിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിനോട് ഭാവിയിൽ താല്പര്യമുള്ള എല്ലാവരും സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായിതീരശോഷണം ഉണ്ടായിട്ടില്ലായെന്നും തീരശോഷണത്തെ കുറിച്ച് വിദഗ്ദ്ധ സമിതിയെ കൊണ്ട് പരിശോധിക്കമെന്ന് വ്യക്തമാക്കിയിരുന്നു…

വിഴിഞ്ഞത് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു. നിലവിലെ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിൻ്റെ വിശ്വസ്തത നഷ്ടമാക്കുമെന്നും രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാകാം എന്നാൽ ഒരു സർക്കാർ തുടങ്ങിയ പദ്ധതി തുടർന്ന് വരുന്ന സർക്കാർ ഉപേക്ഷിച്ചാൽ നിക്ഷേപകർ വരില്ലായെന്നും ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടാം എന്ന് കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.