ആര്‍ബിഐ മുന്‍ ഗവര്‍ണർ രഘുറാം രാജന്‍ സജീവരാഷ്ട്രീയത്തിലേക്ക്

single-img
2 February 2024

ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോ അതുമല്ലെങ്കില്‍ മഹാരാഷ്ട്ര വികാസ് അഖാഡി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയായി രഘുറാം രാജന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് .

കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍), ശിവസേന (യുബിടി) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഖാഡി.സംസ്ഥാന നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ ജയിപ്പിക്കാനാകും.