എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു; വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി കേന്ദ്രസർക്കാർ

single-img
8 November 2022

സാധാരണക്കാർക്ക് മേൽ ഭാരമായി വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി കേന്ദ്രസർക്കാർ . എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞതോടെ സിലിണ്ടറിന് കൂടുക 240 രൂപയാണ് .

ഇന്ന് എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് നൽകിയിരുന്ന ഇൻസന്റീവാണ് കേന്ദ്രം എടുത്തുകളഞ്ഞത്. 240 രൂപയായിരുന്നു ഇൻസന്റീവ്. ഈ തീരുമാനത്തോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,508 രൂപയില്‍ നിന്നും 1,748 രൂപയായി വർദ്ധിക്കുകയായിരുന്നു .