നടിയെ ആക്രമിച്ച കേസ്​ പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്‌ജിയെ അപകീര്‍ത്തിപ്പെടുത്തൽ മാപ്പു പറഞ്ഞ് ബൈജു കൊട്ടാരക്കര 

single-img
10 October 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ്​ പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്‌ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മാപ്പു പറഞ്ഞു.

ജുഡീഷ്യറിയെ അപമാനിക്കാനോ ജഡ്ജിയെ ആക്ഷേപിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു അറിയിച്ചു.

മേയ് ഒമ്ബതിനു ചാനല്‍ ചര്‍ച്ചയില്‍ ജഡ്‌ജി ഹണി എം. വര്‍ഗീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യത്തിന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതിജീവിത വിചാരണക്ക്​ ഹാജരായപ്പോള്‍ അവഗണന നേരിട്ടുവെന്നും അന്വേഷണം നടത്താന്‍ പൊലീസിനെ സമ്മതിക്കുന്നില്ലെന്നുമാണ്​ ചര്‍ച്ചയില്‍ ബൈജു ആരോപിച്ചത്​.

ജഡ്‌ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെതന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണിതെന്ന്​ ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ കരട് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ജഡ്‌ജിയുടെയും വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണിത്. ഇത്തരം ഇടപെടലുകള്‍ നീതിനിര്‍വഹണ സംവിധാനത്തെയും കോടതികളുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നും കുറ്റപത്രത്തില്‍ ചുണ്ടാക്കാട്ടിയിരുന്നു.