കാർഷിക നിയമങ്ങൾ പിൻവലിച്ചത് ഭാരതത്തിന്റെ ഗതികേടായി കാണുന്നു: സുരേഷ്‌ഗോപി

single-img
2 February 2023

കേന്ദ്രസർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിൽ ശക്തമായ അമർഷം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നുവെന്നും അത് ഭാരതത്തിന്റെ ഗതികേടായി കാണുന്നുവെന്നും സുരേഷ് ഗോപി. പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് ആഭ്യന്തര പ്രശ്നം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിയമം പിൻവലിക്കേണ്ടിവന്നത്.

ഇത്തവണ കേന്ദ്രസർക്കാർ വതരിപ്പിച്ച ബജറ്റ് കേരളത്തിൽ കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. ഇപ്പോഴും പെട്രോളിൻ്റേയും ഡീസലിന്റെയും വില പറഞ്ഞ് പലരും വിമർശിക്കുന്നു. കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ റോഡ് വികസനം ഉൾപ്പെടെ എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെ സുരേഷ് ഗോപി പ്രശംസിച്ചു. പ്രസാദ് എന്ന കർഷകൻ മന്ത്രിയായപ്പോൾ കാർഷിക രംഗത്തെ വളർച്ച തൊട്ടറിയാൻ സാധിച്ചു. രാഷ്ട്രീയമായി വേറെ തലത്തിലെങ്കിലും കർഷകരംഗത്തെ വളർച്ചയ്ക്ക് കാരണമായത് പറയാതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.