സാഹചര്യം അസഹനീയമായി മാറിയപ്പോള്‍ സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി തിരികെ പോയി: പ്രവീണ

single-img
10 October 2022

സിനിമയിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം വരെ നേടിയ നടി പ്രവീണ ഇപ്പോൾ സീരിയലുകളിലും സജീവമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രവീണ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്.

സീരിയലുകളിൽ സ്ഥിരമായുള്ള കഥ അസഹനീയമായതോടെ ചിത്രീകരണത്തിനിടെ അഭിനയം നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നും അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു എന്നും പ്രവീണ ചൂണ്ടിക്കാട്ടുന്നു.

കേവലം സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്. ഇപ്പോൾ നമ്മുടെ സീരിയലുകളില്‍ ജീവിതഗന്ധിയായ പ്രമേയങ്ങള്‍ ഉണ്ടാകുന്നില്ല. കാണിക്കുന്ന ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെ ആണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അതുപോലെയുള്ള ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്,’ പ്രവീണ പറഞ്ഞു..