ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ചേർന്ന് എണ്ണത്തൊഴിലാളികളും; പ്രതികരിക്കാതെ ഓയിൽ മിനിസ്ട്രി

single-img
11 October 2022

ഇറാനിൽ സർക്കാർ-ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളികളായി അബാദൻ, കംഗൻ ഓയിൽ റിഫൈനറികളിലെയും ബുഷെഹർ പെട്രോകെമിക്കൽ പ്രോജക്ടിലെയും തൊഴിലാളികൾ . കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത് . അതേസമയം
ഈ വാർത്തയിൽ പ്രതികരിക്കാൻ ഇറാൻ ഓയിൽ മിനിസ്ട്രി ഇതുവരെയും തയ്യാറായിട്ടില്ല.

നിലവിൽ ഇറാനിൽ ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് എതിരായ അടിച്ചമർത്തൽ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഒന്നിലധികം കുർദിഷ് നഗരങ്ങളിൽ ഹിജാബ്-സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ സുരക്ഷാ സേന സായുധമായി തന്നെ നേരിടുകയാണ്.

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളായ സുപ്രധാന എണ്ണ, വ്യാവസായിക മേഖലകളിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാസേനയുടെ ഇടപെടൽ കർശനമാക്കുന്നത്. കുർദിഷ് മേഖലയിൽ നിന്നുള്ള 22കാരിയായ മഹ്‌സ അമിനി സെപ്റ്റംബർ 16ന് വസ്ത്രധാരണത്തിന്റെ പേരിൽ തടവിലായിരിക്കെ മരണപ്പെട്ടിരുന്നു. ഇതാണ് രാജ്യത്തെ ജനതയെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.