കേരളാ പി എസ് സി നാളെ നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ മാറ്റി

single-img
18 September 2023

കേരളാ പി എസ് സി നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകൾ മാറ്റി. സെപ്റ്റംബർ 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റിയിട്ടുണ്ട്.

അതേസമയം കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.