സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മർദിച്ചെന്ന പരാതിയുമായി കങ്കണ റണാവത്ത്; അന്വേഷണം

single-img
6 June 2024

ചണ്ഡിഗഡ് വിമാന താവളത്തിൽ നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിന് മർദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി.

രാജ്യത്ത് സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്നു നടത്തിയ കങ്കണയുടെ മുൻപ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കുൽവീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു.