അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം; ഉക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി

single-img
10 October 2022

റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ ഉക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. ഉക്രൈനിലെ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർ താമസസ്ഥലം അടക്കമുള്ള പൂർണ്ണ വിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അതുപോലെ തന്നെ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇന്ന് ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു . 24 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഭൂമിയിൽ നിന്നും തങ്ങളെ തുടച്ച് നീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.