തമിഴ്നാട്ടിൽ നിന്നും 10 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്

single-img
3 March 2024

ചിദംബരം സംവിധാനം ചെയ്ത മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിന് പുറത്തും ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും 10 കോടി നേടുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ .

തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു ഡബ്ബ് ചെയ്യാത്ത സിനിമയ്ക്ക് ഇത്രയുമധികം മികച്ച പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനും ലഭിക്കുന്നത്. ഇതിനുപുറമെ ബുക്ക് മൈ ഷോയിലും മഞ്ഞുമ്മൽ തരംഗമായിരിക്കുകയാണ്. മണിക്കൂറിൽ 18000 ടിക്കറ്റുകൾ വരെ വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ee സിനിമ ഇതുവരെ വേൾഡ് വൈഡ് കളക്ഷനായി 75 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.