ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

11 November 2022

ദില്ലി: ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി വിവരം.
കശ്മീരിലെ ഷോപിയാന്‍ മേഖലയിലാണ് ഇന്ന് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാള്‍ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കുല്‍ഗാം – ഷോപ്പിയാന്‍ മേഖലയില്‍ ഭീകര പ്രവര്‍ത്തനം നടത്തിയ കമ്രാന്‍ ഭായ് എന്ന ഹനീസിനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ ഭീകരക്കായി മേഖലയില്‍ പരിശോധന തുടരുന്നതായി സുരക്ഷാ വിഭാഗങ്ങള്‍ അറിയിച്ചു.