കേരളത്തിനെതിരെയുള്ള ‘കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ; ലക്‌ഷ്യം തെരഞ്ഞെടുപ്പ്

single-img
4 April 2024

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ട സിനിമയായ ‘കേരള സ്റ്റോറി’ ദൂരദർശനിലൂടെ സംപ്രേക്ഷണത്തിനൊരുങ്ങുന്നു. കേന്ദ്രസർക്കാരിലെ പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ.

അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, മത ധ്രുവീകരണത്തിനുള്ള നീക്കമായാണ് ദൂരദർശനിലൂടെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
കേരളത്തില്‍ വലിയരീതിയിൽ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോച്ച ചിത്രമാണ് ദി കേരള സ്റ്റോറി.

ഈ സിനിമയുടെ ടീസർ ഇറങ്ങിയ സമയം മുതൽ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരോപണം ഉയർന്നിരുന്നു. നാളെ രാത്രി 8 മണിക്കാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് ദൂരദർശൻ ഔദ്യോഗികമായി അറിയിച്ചത്.

ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന തലക്കെട്ടോടുകൂടിയാണ് ദൂരദർശൻ ചിത്രത്തിന്റെ സംപ്രേക്ഷണ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കേരളത്തിലെ മതേതരത്വത്തെ ലക്ഷ്യം വെച്ചുള്ള സിനിമ കേരളത്തിൽ വലിയ ചലനമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, സിനിമയിൽ പറയുന്ന പോലെ 32000 സ്ത്രീകൾ ഐഎസില്‍ എത്തിയിട്ടില്ലെന്നും തെളിഞ്ഞിരുന്നു.